കണ്ണൂര്‍: കർണാടക സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്.
കണ്ണൂരില്‍ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ദക്ഷിണ കന്നഡ സ്വദേശി വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്.
കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടി എന്നതാണ് കേസ്. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്.
തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ഡിസൂസ മയ്യില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും മകനും അറസ്റ്റിലായത്. രാധാകൃഷ്ണന്റെ മറ്റൊരു മകന്‍ രാഹുല്‍ ഒളിവില്‍ കഴിയുകയാണ്, ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
രാധാകൃഷ്ണനും തട്ടിപ്പിനിരയായ ആല്‍ബര്‍ട്ടും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയത്തിലായത്. ഈ പരിചയം വച്ച് കണ്ണൂരില്‍ വീടും സ്ഥലവും വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് രാധാകൃഷ്ണന്‍ പല തവണയായി പണം കൈക്കലാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
