INS വിക്രാന്തിൻ്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം; കോഴിക്കോട് സ്വദേശി നിരീക്ഷണത്തിൽ

MAY 10, 2025, 11:44 PM

കൊച്ചി : ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിനിടെ കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.

ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് വിവരം. സംഭവത്തിൽ കോഴിക്കോട് സ്വദേശി നിരീക്ഷണത്തിലാണ്. 

വെള്ളിയാഴ്ച രാത്രി കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാന്റ് ഫോണിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. 

vachakam
vachakam
vachakam

രാഘവൻ എന്ന പേര് പറഞ്ഞാണ് അജ്ഞാതൻ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവിയുടെ പരാതിയിൽ ഹാർബർ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam