കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ കെ രമ എംഎൽഎ പരാതി നൽകി.കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് രമ പരാതി നൽകിയത്.
അശ്ലീലച്ചുവയുള്ളതും ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും രമ പരാതിയിൽ ചൂണ്ടിക്കാട്ടി. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു.
നിർമ്മിത ബുദ്ധി ( എ ഐ ) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഇത്തരം വ്യാജ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തന്റെ മാനഹാനിക്ക് കാരണമാകുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും രമ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു
മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം
'കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി'; മന്ത്രി കെ രാജനെ
കെ സുധാകരന്റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു