ജവാൻ വാങ്ങി വില കൂടിയ വിസ്കിയാക്കി മാറ്റി വിൽപ്പന

JULY 31, 2026, 12:09 AM

തിരുവനന്തപുരം: ബിവറേജിൽനിന്ന് വില കുറഞ്ഞ മദ്യം വാങ്ങി രാസപദാർത്ഥങ്ങൾ ചേർത്തു വില കൂടിയ ബ്രാൻ്റ് വിസ്കികളെന്ന പേരിൽ വിൽപ്പന നടത്തുന്നയാൾ തലസ്ഥാനത്ത് പിടിയിൽ. 

വില കുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനാണ് പ്രതി നിർമ്മിച്ചിരുന്നത്. 

ജവാൻ, ക്ലബ് ഹൗസ് അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി, വിലയേറിയ സ്കോച്ച് ഇനത്തിൽപ്പെട്ട മദ്യമെന്ന പേരിൽ വിൽക്കുന്ന വ്യാജ മദ്യ നിർമ്മാണ കേന്ദ്രം നടത്തിവന്ന ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

vachakam
vachakam
vachakam

വില കുറഞ്ഞ മദ്യം വാങ്ങി വീട്ടിലെത്തിച്ച് ബെഡ് റൂമിൽ വെച്ച് അതിൽ എസൻസും മറ്റു ചേരുവകളും ചേർത്ത് മിക്സ്‌ ചെയ്‌ത്‌ വില കൂടിയ മദ്യത്തിന്റെ കുപ്പിയിൽ നിറച്ച് ലേബൽ ചെയ്താണ് സുൽഫിക്കർ വ്യാജമദ്യം നിർമ്മിച്ചിരുന്നത്. ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽനിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്കോയിൽനിന്നു വാങ്ങിയ ആറര ലിറ്റർ മദ്യവും കണ്ടെടുത്തു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യ റെയ്‌ഡ് നടത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam