ഓരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെ. കെ. ശൈലജയ്ക്ക് സംഘടന പ്രമോഷൻ നൽകുന്നു; പരിഹസിച്ച് സണ്ണി ജോസഫ്

MARCH 21, 2026, 2:16 AM

കണ്ണൂർ: പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് രംഗത്ത്.ഓരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെ. കെ. ശൈലജയ്ക്ക് സംഘടന പ്രമോഷൻ നൽകുന്നു എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വടകരയിൽ തോറ്റപ്പോൾ കേന്ദ്ര കമ്മിറ്റി അംഗമാക്കിയെന്നും ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അതേസമയം,സണ്ണി ജോസഫിന് മറുപടിയുമായിയുമായി കെ.കെ. ശൈലജയും രംഗത്തെത്തി.പോളിറ്റ് ബ്യൂറോയിലെത്തുന്നത് വലിയ കാര്യമാണ്. എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. എന്നുവച്ച് തോറ്റത് കൊണ്ടല്ല കേന്ദ്ര കമ്മിറ്റിയിലെത്തിയത്.പാർലമെൻ്റ് മണ്ഡലത്തിലെ പാറ്റേൺ അല്ല നിയമസഭയിലേത് അത് സണ്ണി ജോസഫ് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ശൈലജ പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam