'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

DECEMBER 17, 2025, 11:49 AM

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ.  തെരഞ്ഞടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട്. 

ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് പറഞ്ഞ ഇ പി ഇനി എല്ലാം പൊലീസ് തീരുമാനിക്കട്ടെ എന്നും പറഞ്ഞു.   പാട്ട് താൻ കേട്ടിട്ടില്ല എന്നതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഇ പി കൂട്ടിച്ചേർത്തു.

പാർലമെന്റ് വളപ്പിൽ പാരഡിപ്പാട്ട് പാടിയ യുഡിഎഫ് എംപിമാരെയും ഇ പി വിമർശിച്ചു. അവർ അത് പാട്ട് പാടാനുള്ള കേന്ദ്രമായി ധരിച്ചുകാണും എന്നും ജനങ്ങൾക്കും കേരളത്തിനും വേണ്ടിയുള്ള പ്രശ്നങ്ങൾ അവർ പറയാറില്ല എന്നുമാണ് ഇ പി ജയരാജൻ വിമർശിച്ചത്.

vachakam
vachakam
vachakam

തങ്ങൾ എല്ലാ കാലവും ആവിഷ്കാര സ്വാതന്ത്രത്തിനൊപ്പമാണ്. ദൈവത്തെ തെറ്റായ വഴിയിൽ പ്രചാരണത്തിനുപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല എന്നും ഇ പി പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam