കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി സൗഹൃദ സന്ദേശം വിളംബരം ചെയ്തുകൊണ്ട് വിദ്യാലയ പരിസരത്ത് കൂടുതൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു.
പ്രകൃതിയുടെ നഷ്ടമാകുന്ന പച്ചപ്പ് തിരികെ കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് സ്‌കൂൾ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പരിസ്ഥിതി ചിന്ത ഒരു ദിവസത്തേക്ക് മാത്രമാകരുതെന്നും റവ. സിസ്റ്റർ അഖില ജോസഫ് ഓർമിപ്പിച്ചു.
സ്‌കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, വിദ്യാർത്ഥി പ്രതിനിധി അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്