നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ള പ്രവേശനം അനുവദിച്ച് വനംവകുപ്പ്

JULY 30, 2026, 12:10 AM

ഗൂഡല്ലൂർ: നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ള പ്രവേശനം അനുവദിച്ച് വനംവകുപ്പ്.

നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികൾ വ്യാപകമായി ചെടികൾ നശിപ്പിച്ചതോടെയാണ് നിക്ഷിപ്ത വനഭൂമിയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിർത്തലാക്കിയത്.

കടുത്ത നിയന്ത്രണത്തോടെയാണ് പ്രവേശനം അനുവദിച്ചത്. അപൂർവയിനത്തിൽപ്പെട്ട നീലക്കുറിഞ്ഞി പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനുമാണ് അനുമതി നൽകിയത്. 

vachakam
vachakam
vachakam

ജീവനക്കാരെ നിയോഗിച്ച് ചെടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തും. കൂടാതെ മൈക്കിലൂടെ വനംവകുപ്പ് ജീവനക്കാറഅ് സഞ്ചാരികൾക്ക് നിർദേശവും നൽകും. ജീൻപൂൾ ഗാർഡൻ പാണ്ഡ്യാർ, സൂചി മല, ചന്ദന മല കോഴിപാലം എന്നിവിടങ്ങളിലെ മൊട്ട കുന്നുകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam