തിരുവനന്തപുരം: ക്രിസ്ത്യൻ സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള ഈസ്റ്റർ വിശുദ്ധവാരത്തിൽ നടത്താൻ നിശ്ചയിച്ച എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തുനൽകി.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിവ വരുന്ന ഏപ്രിൽ രണ്ട് മുതൽ എട്ടു വരെയാണ് ജെഇഇ മെയിൻ പരീക്ഷാ തീയതി ക്രമീകരിച്ചിരിക്കുന്നത്.ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളിൽ അനാവശ്യമായ മാനസിക സമ്മർദം ഉണ്ടാകും.
കൂടാതെ, പരീക്ഷ എഴുതുന്ന നിരവധി ക്രിസ്ത്യൻ വിദ്യാർഥികൾക്ക് ഈ ദിവസങ്ങൾ അവരുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്.ഇത് പരിഗണിച്ച് പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് കെ.സി വേണുഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
