പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: സി.​വി ആ​ന​ന്ദ​ബോ​സി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ താ​ക്കീ​ത്

APRIL 18, 2024, 8:07 AM

 ന്യൂ​ഡ​ൽ​ഹി: പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന്​ മു​തി​ർ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റും മ​ല​യാ​ളി​യു​മാ​യ സി.​വി ആ​ന​ന്ദ​ബോ​സി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ താ​ക്കീ​ത്. 

ഭ​ര​ണ​ഘ​ട​ന പ​ദ​വി വ​ഹി​ക്കു​ന്ന ഗ​വ​ർ​ണ​റെ ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ല​ക്കു​ന്ന​ത്​ ഇ​താ​ദ്യമാണ്. 

പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച്​ വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പു ന​ട​ക്കേ​ണ്ട സം​ഘ​ർ​ഷ ബാ​ധി​ത മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ഗ​വ​ർ​ണ​ർ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച യാ​ത്ര പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​യ​തി​നാ​ൽ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

vachakam
vachakam
vachakam

വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ കൂ​ച്ച്​ ബി​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ 18,19 തീ​യ​തി​ക​ളി​ലാണ് ​ഗവർണ്ണർ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നി​രു​ന്നത്. 

 ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷ​മു​ള്ള നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്​ അ​നു​ചി​ത​മാ​ണെ​ന്നാ​ണ്​ ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam