തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം.
ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു.
ബന്ധുക്കള്‍ മുഖേന രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
