തെരഞ്ഞെടുപ്പ് ചട്ടലംഘനം; പിആര്‍ഡി വാര്‍ത്താക്കുറിപ്പ് വിവാദത്തില്‍ കണ്ണൂര്‍ ഡി.ഐ.ഒ സസ്‌പെന്‍ഷന്‍

MARCH 27, 2026, 11:18 PM

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.

സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ ചട്ടലംഘനം നടത്തിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ വി സുമേഷ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടക്കുന്നുവെന്നാരോപിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

ഈ പരാതി പിആര്‍ഡിയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ച് യുഡിഎഫ് പരാതിപ്പെട്ടതോടെയാണ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam