ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ്  പ്രഭാവതിയമ്മ: വീഡിയോ വൈറൽ 

FEBRUARY 12, 2026, 9:47 AM

കോഴിക്കോട്:  ട്രാഫിക് തിരക്കിൽ നിന്ന് മുങ്ങാനായി എളുപ്പവഴി നോക്കി ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ്   വയോധിക. കോഴിക്കോട് എരിഞ്ഞപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

വയോധിക ഫുട് പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ട വയോധിക സ്കൂട്ടർ യാത്രികനെ തടഞ്ഞു. 

 സ്കൂട്ടറുമായി പോകാൻ യാത്രികൻ വീണ്ടും ശ്രമം നടത്തിയപ്പോൾ വയോധിക കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി.

vachakam
vachakam
vachakam

ഒടുവിൽ സ്കൂട്ടർ യാത്രികൻ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിൻ്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

കോഴിക്കോട് സ്വദേശി പ്രഭാവതി അമ്മയാണ് സ്കൂട്ടർ യാത്രികനെ തടഞ്ഞത്. അഫ്‌ലു സ്റ്റോറീസ് എന്ന വ്ലോഗർ പകർത്തിയതാണ് ദൃശ്യങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam