പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു.
അതേസമയം ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
വീടിൻ്റെ വാതിൽ തുറന്ന നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
