കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി കെ തോമസ്(58)നെയാണ് പിടികൂടിയത്.സംഭവ ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ 24-ാം തീയതിയാണ് ലാൻസി തോമസ് - അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ടി കെ തോമസ് ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേല്‍പ്പിച്ചത്. ഇരു കൈകളുടെ എല്ലും, തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതു കൈയുടെ എല്ലും പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കൈയും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതി തോമസിനെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
