എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. പൂട്ടിയ സ്കൂളികളിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മതിയായ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മേലൂർ ജൂനിയർ ബേസിക് സ്കൂൾ, പാലയാട് സെൻട്രൽ എൽ പി സ്കൂൾ, അണ്ടല്ലൂർ ജൂനിയർ ബേസിക് സ്കൂൾ എന്നിവയാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പൂട്ടിയ സ്കൂൾ.
1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽ പി സ്കൂൾ കഴിഞ്ഞ വർഷമാണ് പൂട്ടിയത്. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ട വാണിവിലാസം യുപി സ്കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവയും അടച്ചു പൂട്ടിയത് അടുത്തിടെ ആണ്. ഒടുവിൽ ആയി അടച്ചു പൂട്ടിയത് കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ഇരിവേരി ഇ എൽ പി സ്കൂൾ, അതിരകം എൽ പി സ്കൂൾ എന്നിവയാണ്.
എന്നാൽ അടച്ചുപൂട്ടിയതെല്ലാം എയ്ഡഡ് സ്കൂളുകളാണ്. ജില്ലയിൽ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 331 എയ്ഡഡ് സ്കൂളുകളും 98 സർക്കാർ സ്കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
