ഇസ്‌ലാമോഫോബിയക്കെതിരെ പെരുന്നാൾ സന്ദേശം; വെറുപ്പിന് മറുപടി നന്മയെന്ന് പാളയം ഇമാം

MARCH 19, 2026, 10:56 PM

തിരുവനന്തപുരം: ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിരോധവും രാജ്യത്തും ലോകത്തും വർധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ചു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹിന് ശേഷം ചെറിയ പെരുന്നാൾ സന്ദേശത്തിൽ ആണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. ആൾക്കൂട്ട കൊലപാതകങ്ങളും വംശീയ അതിക്രമങ്ങളും വർധിക്കുന്നതായി വാർത്തകൾ വരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ തന്നെ ഇത്തരം പ്രവണതകൾക്കെതിരെ മുന്നോട്ട് വരുന്നതായി കാണുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും ഇമാം വ്യക്തമാക്കി. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല, നന്മകൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകം ഇന്ന് യുദ്ധഭീഷണിയിലാണ് എന്നും ഡോണൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ നേതൃത്വത്തിൽ നടന്ന നടപടികളുടെ പശ്ചാത്തലത്തിൽ ഇറാൻ സംബന്ധിച്ച സംഘർഷങ്ങൾ ശക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം മൂലം കുട്ടികൾ പോലും കൊല്ലപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അന്താരാഷ്ട്ര യാത്രകളെയും ചരക്ക് നീക്കത്തെയും യുദ്ധം ബാധിച്ചിട്ടുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ കുടുംബങ്ങൾ ആശങ്കയിൽ കഴിയുന്നുണ്ടെന്നും ഇമാം പറഞ്ഞു. ലോക സമാധാനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പൂർണ്ണമായ യുദ്ധവിരാമം വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam