കൊച്ചി ഇഡി ഓഫീസിലേക്ക് വീണയെ വിളിച്ചു വരുത്തിയേക്കും 

JUNE 5, 2026, 2:25 AM

തിരുവനന്തപുരം:  മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന നിർണ്ണായക വിധിയാണ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്.

സിഎംആർഎൽ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു വിധി. പിന്നാലെ  ഇഡിയുടെ തുടർ നീക്കങ്ങൾ ടി. വീണയ്ക്കും നിർണായകമാകും.

 വീണയെ സമൻസ് നൽകി കൊച്ചി ഓഫീസിലേക്ക്  വിളിച്ചു വരുത്തിയേക്കുമെന്ന സൂചന പുറത്ത് വരുന്നുണ്ട്. സിവിൽ നടപടികൾ മാത്രമേ പാടുള്ളൂ എന്ന ഹൈക്കോടതി ഡിവിഷൻ ഉത്തരവ് വീണയ്ക്ക് നേരിയ ആശ്വാസം നൽകുന്നതാണ് . എന്നാൽ കാര്യമായ പ്രതികരണത്തിന് സിപിഎം നേതൃത്വം ഇപ്പോൾ തയ്യാറായേക്കില്ല.  

vachakam
vachakam
vachakam

 നേരത്തെ എടുത്ത മൊഴിയിൽ വ്യക്തത വരുത്താൻ ടി വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയേക്കുമെന്നാണ് സൂചന.

സിഎംആർ എല്ലുമായി ബന്ധപ്പെട്ട കരാറിന്‍റെ വിശദാംശങ്ങളാണ് പ്രധാനമായും അറിയേണ്ടത്. എന്ത് സേവനം നൽകി എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം ഇതുവരെ വീണയിൽ നിന്ന് കൃത്യമായി കിട്ടിയിട്ടില്ലെന്നാണ് സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam