എടയാർ തീപിടിത്തം:കമ്പനിക്കെതിരെ കർശന നടപടി, പ്രവർത്തന നിരോധനം

MARCH 30, 2026, 5:34 AM

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ കർശന നടപടി. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് കമ്പനിയുടെ പ്രവർത്തനം നിരോധിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചിരുന്നു. ബോയ്ലറിൽ ഉണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നിർദേശപ്രകാരം അന്വേഷണം ശക്തമാക്കി. തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി.

vachakam
vachakam
vachakam

ആറ് മാസം മുമ്പ് നടത്തിയ പരിശോധനയിൽ ബോയ്ലറിന്റെ കോയിൽ പരിശോധന ഉൾപ്പെടെ 14 നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അവ ഒന്നും പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.

നിലവിൽ തീപിടിത്തത്തിൽ കമ്പനി കനത്ത നാശനഷ്ടം നേരിട്ടിരിക്കുകയാണ്. പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിവിധ വകുപ്പുകളുടെ സമഗ്ര പരിശോധനയ്ക്ക് ശേഷം മാത്രമേ കമ്പനിക്ക് വീണ്ടും പ്രവർത്തനാനുമതി ലഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam