തിരുവനന്തപുരം: സിപിഐഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയില്‍ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.
97 കോടി രൂപയോളം ആണ് സിപിഐഎം ഭരണസമിതിയുടെ കാലത്ത് ബാങ്കിൽ തിരിമറി നടന്നത്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്.
മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ്കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ പിടിയിലായത്.
ഇതില്‍ രാജേന്ദ്രകുമാര്‍ ആണ് ഏറ്റവും അവസാനം പിടിയിലായത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം 31 കോടി രൂപ ഇയാള്‍ കവര്‍ന്നുവെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
