തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്.
സിപിഐഎം പ്രവർത്തകനായ പ്രതി പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
കേസിൽ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇ.ഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സാനന്ത് റെഡിയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്.
അതിനിടെ കേസിലെ ഒമ്പതാം പ്രതിയായ സിപിഐഎം പ്രവർത്തകന് ഹരീഷ് കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
