കൊച്ചി: ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ ആരോപണങ്ങൾ എല്ലാം നിഷേധിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കഴിഞ്ഞ അഞ്ചുവർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്നും 15 വർഷത്തോളമായി വാഹനങ്ങൾ കൈമാറി വന്നതിന്റെ രേഖകൾ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി റെയ്ഡിന് പിന്നാലെ അമിത് ചക്കാലക്കൽ പ്രതികരിച്ചു.
ആറുവാഹനങ്ങൾ പിടിച്ചെടുത്തതിൽ ഒരെണ്ണം മാത്രമാണു തന്റേതെന്നും വാഹനങ്ങൾ പണിയുന്ന വർക്ക്ഷോപ്പിൽ തന്റെ പരിചയത്തിൽ പണിയെടുപ്പിക്കുന്നതിനായി വന്ന വാഹനങ്ങളാണു ബാക്കിയുള്ളവയെന്നും അമിത് വ്യക്തമാക്കി.
അതേസമയം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ദുൽഖർ ഇന്നു കസ്റ്റംസിന് അപേക്ഷ നൽകിയേക്കും. രേഖകൾ പരിശോധിക്കാതെയാണു കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും, വാഹനം താൽക്കാലികമായി വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇന്ന് ദുൽഖർ കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണു സൂചന. വീട്ടിൽ ഇ.ഡി. പരിശോധനക്കിടെ കൊച്ചിയിലെത്തിയ നടൻ ദുൽഖർ സൽമാനിൽനിന്ന് ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. എളംകുളത്തെ വീട്ടിലെ പരിശോധന വൈകിട്ടോടെയാണു പൂർത്തിയായത്. തുടർന്നാണു ദുൽഖറിന്റെ മൊഴിയെടുക്കൽ നടന്നത്.
രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് ദുൽഖർ സൽമാൻ പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്