തിരുവനന്തപുരം: എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു.
സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം.
സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന് ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
