തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറാൻ 50ലക്ഷംരൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഇ.യു. ജാഫർ.
ഒരു രൂപ പോലും താൻ വാങ്ങിച്ചിട്ടില്ല. ‘ജസ്റ്റ് ഒരു ഫ്രണ്ട്‌ലി ടോക്ക്’ എന്ന രീതിക്ക് മാത്രമേ സംസാരിച്ചിട്ടേയുള്ളൂവെന്നും കോഴ ആരോപണത്തിന് അടിസ്ഥാനമായി പുറത്തെത്തിയ ഓഡിയോയെ കുറിച്ച് ജാഫർ പ്രതികരിച്ചു.
അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒന്നുമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച ലീഗ് സ്വതന്ത്രനായിരുന്നു ജാഫർ. കോൺഗ്രസ് വരാവൂർ മണ്ഡലം പ്രസിഡന്റുമായി ജാഫർ സംസാരിക്കുന്ന ഓഡിയോ പുറത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ ഭരണം പിടിക്കും, തനിക്ക് ഒന്നും കിട്ടില്ല. എൽഡിഎഫിനൊപ്പം നിന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ അല്ലെങ്കിൽ 50 ലക്ഷമോ ലഭിക്കുമെന്നാണ് ഫോണിൽ കൂടി ജാഫർ പറയുന്നത്. മണ്ഡലം പ്രസിഡന്റ് മുസ്തഫയോടാണ് ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ ഫോണിൽ കൂടി സംസാരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
