റോഡ് ഉദ്ഘാടനത്തിനെത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ.രാഹുൽ മാങ്കൂട്ടത്തിലിനെ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തിലെ പൂഴിക്കുന്നം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കാനായി എത്തിയപ്പോൾ ആണ് സംഭവം.എന്നാൽ, പ്രതിഷേധം വകവെക്കാതെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സ്ഥലത്ത് പ്രതിഷേധം നിലനിൽക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഗോ ബാക്ക് മുദ്രാവാക്യങ്ങളും കൂകി വിളികളുമാണ് പ്രതിഷേധ പ്രവർത്തകർ ഉയർത്തുന്നത്.സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്