വീടിന് മുന്നിൽ നിന്ന് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു;  മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേൽപിച്ചു

SEPTEMBER 7, 2025, 10:37 PM

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്. 

ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളും ചേർന്നാണ് മൂന്നു പേരെയും കുത്തിയത്.

സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നിൽ പരസ്പരം ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ആ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു.

vachakam
vachakam
vachakam

 തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ സഞ്ജയും സുഹൃത്തുക്കളും ചേർന്ന് മൂന്നു പേരെയും കുത്തി പരിക്കേൽപ്പിച്ചു.  മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam