മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചതായി റിപ്പോർട്ട്. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. മലപ്പുറം മങ്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്.
മദ്യപിച്ചു വാഹനം ഓടിച്ചു കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ വാഹനം ബൈക്ക് യാത്രികന് നേരേയും അപകടമുണ്ടാക്കും വിധം കുതിച്ചെത്തി. ബൈക്ക് യാത്രികന്‍ സംശയത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആണ് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിളിച്ച് വരുത്തി ഇയാളെ ഏല്പിച്ചത്.
എഎസ്‌ഐയെ തടഞ്ഞു വച്ച ശേഷം മലപ്പുറം എസ്പി ഓഫീസിലേക്ക് വിളിച്ച് നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മങ്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി എ.എസ്.ഐയെ കൊണ്ടുപോയി. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടംവരുത്തിയതിനുമാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്