കോഴിക്കോട്: പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസബ സ്റ്റേഷന്‍ പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്‌കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്.
കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാല്‍ സ്ഥാപനം തുറക്കാനാകുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ഇയാൾ പൊലീസ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
