കണ്ണൂർ: നിർമ്മാണ പ്രവർത്തനം നടക്കുന്ന ദേശീയപാതയുടെ മുകളിൽ നിന്ന് ഓടിക്കൊണ്ടിരുന്ന കാർ താഴേയ്ക്ക് വീണു.
മേൽപ്പാലത്തിന്റെ പണി പൂർത്തിയായിട്ടില്ല. മേൽപ്പാലത്തിന്റെ ഇരുഭാഗവും തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ജോലി നടന്നുവരികയാണ്. മുകളിൽ നിന്ന് വീണ കാർ ഈ ഭാഗത്ത് കുടുങ്ങുകയായിരുന്നു.
തലശേരി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളിൽ നിന്ന് കാർ കുത്തനെ താഴേയ്ക്ക് വീഴുകയായിരുന്നു. ദേശീയപാത 66ലാണ് സംഭവം.ഈ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാൾ കാറോടിച്ചത്.
കാറിനുളളിൽ ഡ്രൈവർ കുടുങ്ങി. അപകടം കണ്ടെത്തിയ നാട്ടുകാർ ഏണിവെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
