വർഗീയ ശക്തികൾക്ക് അവസരം നൽകരുത്; മതേതരത്വം കാക്കണം: എ.കെ. ആന്റണി

MARCH 26, 2026, 6:21 AM

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രസ്ഥാനങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കരുതെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ഓണവും വിഷുവും റംസാനും ക്രിസ്മസും ഒരുമിച്ച് ആഘോഷിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും, ആ സൗഹൃദവും സഹോദര്യവും നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതേതരത്വത്തിൽ വിശ്വാസമില്ലാത്ത ശക്തികൾ വളരാൻ അനുവദിക്കരുതെന്നും ആന്റണി കൂട്ടിച്ചേർത്തു.

അതേസമയം തനിക്കുശേഷം ഉയരേണ്ട നേതാക്കളായി തലേക്കുന്നിൽ ബഷീറും ഉമ്മൻ ചാണ്ടിയും ആയിരുന്നുവെന്ന് ആന്റണി പറഞ്ഞു. “എനിക്കായി യാതൊരു വിലപേശലും നടത്താതെ എം.എൽ.എ സ്ഥാനം രാജിവെച്ച വ്യക്തിയാണ് തലേക്കുന്നിൽ ബഷീർ. അദ്ദേഹത്തിന് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിലും അദ്ദേഹം പ്രതികരിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല,” എന്നും ആന്റണി വ്യക്തമാക്കി.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യം പഴയ കാലത്തേതിൽ നിന്ന് വ്യത്യസ്തമാണെന്നും, രാഷ്ട്രീയ ത്യാഗത്തിന്റെ ഉദാഹരണമായി തലേക്കുന്നിൽ ബഷീർ നിലകൊള്ളുന്നുവെന്നും ആന്റണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam