ആധാറിനുള്ള രേഖകൾ: പാൻകാർഡും സ്‌കൂൾ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഒഴിവാക്കി

NOVEMBER 29, 2025, 9:17 PM

ആലപ്പുഴ: പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി.

പാൻ കാർഡ്, സ്കൂൾ വിടുതൽ-ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖല ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്.

വോട്ടർ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവ തുടർന്നും ഉപയോഗിക്കാം.

vachakam
vachakam
vachakam

എന്നാൽ, അഞ്ചു മുതൽ 18 വരെ പ്രായമുള്ളവർക്കു നൽകേണ്ട രേഖകളിൽനിന്ന് റേഷൻ കാർഡ്, ലൈസൻസ്, കേന്ദ്ര ആരോഗ്യ സ്കീം കാർഡ് (സിജിഎച്ച്എസ്), മാർക് ഷീറ്റ്‌ എന്നിവ ഒഴിവാക്കി.

18-നു മുകളിലുള്ള ഭിന്നശേഷിക്കാരായ നിരാലംബരായ വ്യക്തികളുടെ ആധാർ എൻറോൾമെന്റിനും അപ്‌ഡേറ്റിനും ജില്ലാ സാമൂഹികക്ഷേമ ഓഫീസർ നൽകുന്ന സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam