സെബാസ്റ്റ്യന്റെ വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജൈനമ്മയുടേതാണെന്ന് ഡിഎന്‍എ ഫലം 

FEBRUARY 8, 2026, 1:52 AM

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സാമ്പിളുകളുമായി നടത്തിയ പരിശോധനാഫലമാണ് ഇതിന് അടിസ്ഥാനമായത്. പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ജൈനമ്മയെ കാണാതായ കേസില്‍ മുമ്പ് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ജൈനമ്മയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് പള്ളിപ്പുറം പ്രദേശത്താണെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam