രോഗിയോട് മോശമായി പെരുമാറിയ സംഭവം; വകുപ്പുതല നടപടി സ്വീകരിക്കാമെന്ന് റിപ്പോർട്ട് നൽകി ഡിഎംഒ

SEPTEMBER 1, 2026, 11:34 PM

കൊല്ലം:   കൊട്ടാരക്കരയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി ഡിഎംഒ. 

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ.

കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

രോഗിയോട് ഡോക്ടര്‍ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. 

ഡോക്ടര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശിച്ചു. 

 രാത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 'മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്‍ജന്‍സി. പാതിരാത്രി കഴിഞ്ഞുവന്നു പറയാന്‍ പറ്റിയ സാധനമാണോ ഇത്' എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam