മലപ്പുറം: ബിഎല്‍ഒമാര്‍ നവംബര്‍ ഇരുപതിനകം എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്ന പുതിയ ടാര്‍ഗെറ്റുമായി മലപ്പുറം ജില്ലാ കളക്ടര്‍.
ബിഎല്‍എമാരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ വേണ്ടി ഇറക്കിയ സര്‍ക്കുലറാണിതെന്നും സമ്മര്‍ദത്തിന് വേണ്ടിയല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആവശ്യമെങ്കില്‍ വ്യക്തത വരുത്തുമെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
ഇരുപത്തിമൂന്നിനകം എന്യൂമറേഷന്‍ ഫോമുകളുടെ സ്വീകരണവും പൂര്‍ത്തിയാക്കണം. ഇരുപത്തിയാറിനകം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ചുവാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബര്‍ നാല് വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിര്‍ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
