കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും.ശിവസൂര്യയെ തേടി പൊലീസ് മൈസൂരുവിലെത്തിയിരിക്കുകയാണ്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിലുള്ള ദേഷ്യത്തിലാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുട്ടിയുടേതെന്ന് കരുതുന്ന ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം അവിടെ കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുള്ളത്.
അതേസമയം, കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി ശിവസൂര്യയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു.
തലശ്ശേരി എസ്‌പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ എസ്‌ഐടി രൂപീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടി എവിടേക്ക് പോയെന്നതിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
