മകരവിളക്ക് ദിവസം പമ്പയില്‍ അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തിയതിന് സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടിസ്. ബുധനാഴ്ച പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകണം.
ഏതു സാഹചര്യത്തിലാണ് പമ്പയില്‍ അനുമതിയില്ലാതെ ചിത്രീകരണം നടത്തിയത് എന്നതില്‍ വ്യക്തത വരുത്താൻ വേണ്ടിയാണ് അനുരാജ് മനോഹറിനെ വിളിപ്പിക്കുന്നത്. അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയത് അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്.
മകരവിളക്ക് ദിവസം പമ്പയിൽ ഗിൽ ടോപ്പ് മേഖലയിൽ ആയിരുന്നു അനുമതിയില്ലാതെ ചിത്രീകരണം നടത്തിയത്. തുടർന്ന് ദേവസ്വം ബോർഡിലടക്കം പരാതിയെത്തി. പിന്നാലെയാണ് വനംവകുപ്പ് കേസ് എടുത്തത്.
തുടര്‍ നടപടിയുടെ ഭാഗമായി അനുരാജ് മനോഹർ നേരിട്ടെത്തി മൊഴി നൽകണം. 25000 രൂപ വനംവകുപ്പിൽ അടച്ച് അനുമതി വാങ്ങി ചിത്രീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നു.
പക്ഷെ അത്തരത്തിൽ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടത്തിയത്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസ് എടുത്തിട്ടുള്ളത്. ഏതൊക്കെ ഭാഗത്ത് അതിക്രമിച്ചു കയറി എന്ന വിവരങ്ങള്‍ അനുരാജില്‍ നിന്നും തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ