പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം ഉദ്യോഗസ്ഥർ രംഗത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത് ചെമ്പല്ല, സ്വർണം പൊതിഞ്ഞ പാളി തന്നെയാണെന്നും അബദ്ധം പറ്റിയതാണെന്നും ആണ് ദേവസ്വം ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം സ്വർണപ്പാളിയെ ചെമ്പെന്ന് എഴുതിയതിലാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ വിശദീകരണം ഉണ്ടായത്. ചെമ്പിൽ സ്വർണം പൊതിഞ്ഞതായതിനാലാണ് ചെമ്പ് എന്നെഴുതിയതെന്നും ഉദ്യോഗസ്ഥർ ദേവസ്വം വിജിലൻസിന് മൊഴി നൽകി.
എന്നാൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പതിച്ചെന്ന് വിജിലൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് നിഗമനം. കഴിഞ്ഞ ദിവസമാണ് ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ ആണെന്ന് വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
