കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ അന്നത്തെ ദേവസ്വം കമ്മീഷണറുടെ നിര്‍ദേശം അനുസരിച്ചാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 2019 ല്‍ സ്വര്‍ണപ്പാളി കൈമാറിയതെന്ന് ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ നിന്നും വ്യക്തമാണെന്ന് കോടതി.
അതേസമയം കോടതി ദേവസ്വം കമ്മീഷണറുടെ തീരുമാനത്തില്‍ സംശയവും പ്രകടിപ്പിച്ചു. ചെമ്പ് പാളിയാണെന്ന് മഹസറില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിക്ക് പുറമെ വാതില്‍പ്പാളിയിലെ സ്വര്‍ണം മങ്ങിയതിലും കോടതി സംശയം പ്രകടിപ്പിച്ചു.
അതുപോലെ തന്നെ 2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട് ക്രിയേഷനും സംശയത്തിന്റെ നിഴലിലാണ്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കി. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
