തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് രംഗത്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
'അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഞാനൊരു പരമ വിശ്വാസിയാണ്. അങ്ങനെ വന്നുപോയെങ്കിൽത്തന്നെ ഞാനറിയാതെ വന്നുപോയതാണ്. അതിലെനിക്ക് വിഷമമുണ്ട്. അറിയാതെയാണെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങൾ നടന്നു. എന്തെല്ലാംതരം മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത്. സ്വാമിമാർ മുഷ്ടിചുരുട്ടി ശരണംവിളിക്കുന്നത് യൂട്യൂബിൽ ധാരാളം കാണാം' എന്നാണ് പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
