സ്വർണ നിക്ഷേപകർക്ക് ആവേശം; 2026-ൽ സ്വർണവില കുതിച്ചുയരും, ഔൺസിന് $4450-ൽ എത്തും

DECEMBER 4, 2025, 6:52 AM

സ്വർണ്ണ വിലയിൽ നിക്ഷേപം നടത്തുന്നവർക്ക് സന്തോഷ വാർത്ത. പുതിയ വർഷത്തിൽ (2026) സ്വർണവില ചരിത്രപരമായ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് പ്രമുഖ ജർമൻ ബാങ്കായ ഡോയിച് ബാങ്കിന്റെ (Deutsche Bank) പ്രവചനം. നിലവിൽ സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സാഹചര്യം താൽക്കാലികമാണെന്നും 2026-ൽ രാജ്യാന്തര വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്നുമാണ് ബാങ്ക് അഭിപ്രായപ്പെടുന്നത്.

നിലവിൽ ഔൺസിന് ഏകദേശം 4,198 ഡോളറിലാണ് അന്താരാഷ്ട്ര സ്വർണവിലയുള്ളത്. 2026-ഓടെ ഈ വില 4,450 ഡോളറിലേക്ക് എത്തുമെന്നാണ് ഡോയിച് ബാങ്ക് കണക്കുകൂട്ടുന്നത്. സ്വർണവില ഉയരുന്നതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

ഒന്നാമതായി, ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) പോലുള്ള നിക്ഷേപ പദ്ധതികൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ്. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ കാണുന്നതിനാൽ, ഈ പദ്ധതികളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വർധിക്കും. രണ്ടാമതായി, ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകൾ (Central Banks) കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നത് വൻതോതിൽ വർധിപ്പിക്കും എന്നതാണ്.

vachakam
vachakam
vachakam

2025-ൽ കേന്ദ്രബാങ്കുകൾ ഏകദേശം 850 ടണ്ണോളം സ്വർണം വാങ്ങുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, 2026-ൽ ഈ വാങ്ങൽ 1,050 ടണ്ണായി വർധിക്കുമെന്നാണ് ഡോയിച് ബാങ്ക് പ്രവചിക്കുന്നത്. കേന്ദ്രബാങ്കുകളുടെ ഈ കൂട്ടത്തോടെയുള്ള സ്വർണം വാങ്ങൽ വിലക്കയറ്റത്തിന് പ്രധാന കാരണമാകും. സ്വർണത്തിന് പുറമെ, മറ്റ് അമൂല്യ ലോഹങ്ങളായ വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിലയിലും അടുത്ത വർഷം വലിയ വർദ്ധനവുണ്ടാകുമെന്നും ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam