തൃശൂർ: ആക്രമണകാരിയായ കബാലിയെ കാടുകയറ്റാൻ നടപടിയെടുക്കണം എന്ന ആവശ്യവുമായി അതിരപ്പിള്ളി പഞ്ചായത്ത്.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. റോഡിലേക്ക് ഇറങ്ങാതിരിക്കാൻ നടപടിയെടുക്കുകയോ, മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുകയോ വേണം എന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിജേഷ് പറഞ്ഞു.
അതിരപ്പിള്ളി ആനമല അന്തർസംസ്ഥാന പാതയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വാഹനങ്ങൾ ആണ് മദപ്പാടിലായ ആന ആക്രമിച്ചത്.
വനപാതയിൽ ആണ് ആന നിൽക്കുന്നത് എങ്കിലും സഞ്ചാരികൾക്ക് തടസ്സമില്ലാത്ത രീതിക്ക് ആനയെ മാറ്റണം എന്നാണ് ആവശ്യം. അതേസമയം കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തി. വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്നാണ് മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
