കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്

MARCH 19, 2026, 5:10 AM

കൊച്ചി:കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല.അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്.സ്ഥാനാർത്ഥി വന്നാൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും. ഞാൻ സ്ഥാനാർഥിയായാൽ പ്രവർത്തിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

അതേസമയം, മുഹമ്മദ് ഷിയാസിന് സ്വാഗതം എന്ന നിലയ്ക്കാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.കൊച്ചി കോർപ്പറേഷൻ മേയർ വിവാദം ഇനി പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായി ഒന്നും നേതൃത്വം പറഞ്ഞിട്ടില്ല.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണ് യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam