കോഴിക്കോട്: അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബം. ഷിംജിതയെ പുറത്തുവിടാതെ, നിയമപരമായി കർശന ശിക്ഷ നൽകണമെന്നും അതിലൂടെയേ തങ്ങൾക്ക് നീതി ലഭിക്കുകയുള്ളുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.
നീതി ഉറപ്പുവരുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും, ഇത്തരമൊരു ദുരവസ്ഥ ഒരു മാതാപിതാക്കൾക്കും നേരിടേണ്ടിവരരുതെന്നും അവർ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. പിന്നാലെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
