ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്

JULY 10, 2026, 4:27 AM

കൊല്ലം: ബിജെപി നേതാവും ചാത്തന്നൂർ എംഎൽഎയുമായ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി.

വിശദമായ അന്വേഷണം ആരംഭിച്ചു. അപരിചിതനായ വ്യക്തി എംഎൽഎയെ ഫോണിൽ വിളിച്ച് ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചു. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചു. ഇതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിച്ചു.

എന്നിട്ട് കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം നടത്തിയും വധഭീഷണി മുഴക്കിയതുമെന്ന് ​ഗോപകുമാർ പരാതിയിൽ പറയുന്നു. ഇതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ ഭാഗമായിട്ടുള്ള വ്യക്തികളാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam