തൃശ്ശൂർ: ചാലക്കുടി പുഴയിൽ സമ്പാളൂർ ഞർലക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.
കഴിഞ്ഞ എട്ടിനാണ് പ്രശസ്ത ചിത്രകാരൻ പുത്തൻചിറ പണിക്കശ്ശേരി വീട്ടിൽ സുഗതൻ (53) നാട്ടുകാർ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്.
ഒച്ചവെച്ച് തിരികെ കയറാൻ പറഞ്ഞെങ്കിലും ഇയാൾ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി പോവുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സ്കൂബ സംഘം എത്തി തിരച്ചിൽ നടത്തി.
എന്നാൽ രണ്ട് ദിവസങ്ങളിലും നിരാശ ആയിരുന്നു. പിന്നീടാണ് ചാടിയ സ്ഥലത്തു നിന്ന് നൂറ് മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം പൊന്തിക്കിടന്ന നിലയിൽ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
