തിരുവനന്തപുരം: ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ഏറ്റവും താഴത്തെ ശമ്പള സ്‌കെയിലുള്ള ഓഫീസ് അസിസ്റ്റന്റുമാര്‍ക്ക് 187 മാസത്തെ കുടിശ്ശികനഷ്ടത്തിലൂടെ 1.27 ലക്ഷം രൂപ നഷ്ടംവരുമ്പോള്‍ ചീഫ് എന്‍ജിനിയര്‍, സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറി എന്നീ ഏറ്റവും ഉയര്‍ന്ന തസ്തികകളിലുള്ളവര്‍ക്ക് 9.25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.
പെന്‍ഷന്‍കാര്‍ക്ക് 190 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് നഷ്ടം വരുന്നത്. മുന്‍പ് ഇത്തരത്തിലുണ്ടാവുന്ന ക്ഷാമബത്ത കുടിശ്ശിക പെന്‍ഷന്‍കാര്‍ക്ക് നേരിട്ടുനല്‍കുകയും ജീവനക്കാര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. 2021 ല്‍ അധികാരത്തില്‍ വന്ന ശേഷമാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡിഎ പ്രഖ്യാപനം അനന്തമായി നീട്ടിക്കൊണ്ടുപോയത്. നിലവില്‍ 13 ശതമാനം ഡിഎ കുടിശ്ശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
