ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേർക്കുനേർ പോരാടുകയാണെന്നും ഡി രാജ പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യേണ്ടത്. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ഡി രാജ വ്യക്തമാക്കി.
ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം -എസ് ഡി പിഐ ബന്ധവുംതിരഞ്ഞെടുപ്പ് ചർച്ചയാവുകയാണ്.മങ്കട,വേങ്ങര മണ്ഡലങ്ങളിൽ നിന്നുളള എസ് ഡി പിഐയുടെ പിന്മാറ്റത്തോടെ ആരംഭിച്ച ചർച്ച രാഷ്ട്രീയ വാക്പോരിലേക്ക് എത്തിയിരിക്കുകയാണ്.ആരോപണം മുഖ്യമന്ത്രി തളളിക്കളഞ്ഞു.
എന്നാൽ എസ്ഡിപിഐ വോട്ട് തള്ളാതെയാണ് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടുയുടേയും മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവന്റേയും പ്രതികരണങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ