കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം.
കൂടുതൽ പേരുടെ ഫോൺ പിടിച്ചെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. ഇവരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും.
അതേസമയം, ഷൈനിനെതിരായ അപവാദ പ്രചരണക്കേസിൽ ഒന്നാം പ്രതി സി.കെ ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
