കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര മാര്‍ഗം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കസ്റ്റംസ് വകുപ്പ് പന്ത്രണ്ട് കോടി രൂപ പിഴ ചുമത്തി. മുന്‍ കോണ്‍സല്‍ ജനറല്‍, അഡ്മിന്‍ അറ്റാഷെഎക്‌സ് ചാര്‍ജ് ഡി അഫയേഴ്‌സ് എന്നിവര്‍ക്ക് ആറ് കോടി രൂപ വീതമാണ് പിഴ.
കൊച്ചി സ്വദേശിയായ ഗോവിന്ദന്‍ നമ്പൂതിരി നല്‍കിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വിവരാവകാശ രേഖയില്‍ ഇവര്‍ എത്ര തുക അടച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല.
രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ആര്‍. ശിവശങ്കറും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സ്വര്‍ണ്ണം എവിടെ നിന്ന് വന്നെന്നോ എവിടേക്ക് പോയി എന്നോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
