തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ എംഎൽഎ സ്ഥാനം നഷ്ടമായതിന് പിന്നാലെ നിയമസഭാംഗമായി തിരികെയെത്താകുമോയെന്നതിൽ ആൻറണി രാജുവിന് ഇന്ന് നിർണായക ദിനം.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആൻറണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.
തൊണ്ടിമുതൽ കേസിൽ ആൻറണി രാജു സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻറണി രാജുവിന്റെ ആവശ്യം. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആൻറണി രാജുവിന് എംഎൽഎയായി തിരികെയെത്താം.
അപ്പീൽ തള്ളിയാൽ എംഎൽഎയായി തിരികെ എത്താനാവില്ലയെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വെല്ലുവിളിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
